Asianet News MalayalamAsianet News Malayalam

തരൂരിനെതിരെ താരിഖ് അന്‍വര്‍; 'പദവികൾ ആഗ്രഹിക്കാം, പക്ഷെ പാർട്ടി രീതികള്‍ പാലിക്കണം'

സ്ഥാനാർഥിത്വം തീരുമാനിക്കാൻ നടപടിക്രമം ഉണ്ട്.മുഖ്യമന്ത്രി ആകാൻ തയ്യാർ എന്ന പ്രതികരണത്തോടും വിമർശനം.
 

Tariq Anwar against Tharoor: 'for candidature and posts party will take final decision'
Author
First Published Jan 11, 2023, 12:09 PM IST

തിരുവനന്തപുരം: ലോക്സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന ശശി തരൂരടക്കമുള്ള എംപിമാരുടെ പ്രതികരണങ്ങൾകെതിരെ എഐസിസി ജനറല്‍ സെക്രട്ടരി താരിഖ് അന്‍വര്‍ രംഗത്ത്. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈകമാന്‍റാണ്. സ്ഥാനാർഥിത്വം തീരുമാനിക്കാൻ നടപടി ക്രമം ഉണ്ട്. തരൂർ അഭിപ്രായം പറയേണ്ടത് ഹൈ കമാന്‍റിനോടാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം. പക്ഷെ പാർട്ടി നടപടി പാലിക്കണം. മുഖ്യമന്ത്രി ആകാൻ തയ്യാർ എന്ന പ്രതികരണത്തെും അദ്ദേഹം  വിമർശിച്ചു. സംസ്ഥാനത്ത്   നേതൃമാറ്റം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി,

'എംപിമാര്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കും'; കോണ്‍ഗ്രസ് അക്കാര്യം തീരുമാനിക്കുമെന്ന് ശശി തരൂര്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വി, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. ഇങ്ങനെ രണ്ടേ രണ്ട് കാരണങ്ങളാണ് സിറ്റിംഗ് എംപിമാരില്‍ പലരുടെയും മനംമാറ്റത്തിന് കാരണം. സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂര്‍ സജീവമാകുകയും പാര്‍ട്ടിക്ക് പുറത്ത് സ്വീകാര്യത കൂടുകയും ചെയ്യുന്നത് എംപിമാരുടെ തീരുമാനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. രാജ്മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ക്ക് നിയമസഭയിലാണ് കണ്ണ്. മറയില്ലാതെ തന്നെ അത് എല്ലാവരും പറയുന്നുമുണ്ട്. 

കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിനാണ് പരിശ്രമമെന്നും എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്നും ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്ന ശശി തരൂരിന്‍റെ പ്രഖ്യാപനവും മതസാമുദായിക നേതൃത്വങ്ങളില്‍ നിന്ന് തരൂരിന് ലഭിക്കുന്ന സ്വീകാര്യതയും തന്നെയാണ് കൂടുതല്‍ എംപിമാരെ സ്വാധീനിക്കുന്നത്. എം കെ രാഘവന്‍ എംപി ഉള്‍പ്പെടെ പാര്‍ലമെന്‍റില്‍ മത്സരിക്കാതെ നിയമസഭയിലേക്ക് ഇറങ്ങുമെന്നും സൂചനയുണ്ട്.

Follow Us:
Download App:
  • android
  • ios