ഗ്രൂപ്പ് നേതാക്കളുമായി ചർച്ച  ചെയ്തു തന്നെയാണ് കേരളത്തിൽ പ്രതിപക്ഷ  നേതാവിനെയും പിസിസി അധ്യക്ഷനെയും  തീരുമാനിച്ചത്. യുഡിഎഫ് കൺവീനറുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദില്ലി: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ദേശീയ നേത്യത്വത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഗ്രൂപ്പ് നേതാക്കളുമായി ചർച്ച ചെയ്തു തന്നെയാണ് കേരളത്തിൽ പ്രതിപക്ഷ നേതാവിനെയും പിസിസി അധ്യക്ഷനെയും തീരുമാനിച്ചത്. യുഡിഎഫ് കൺവീനറുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേ സമയം കോൺഗ്രസ് നേതാവ് കെ വി തോമസ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി വ‍ർക്കിങ് പ്രസിഡിന്‍റ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് കെ വി തോമസ് ദില്ലിയിലെത്തിയത്. തന്നെ അറിയിക്കാതെ മാറ്റിയതിലെ അതൃപതി നേരത്തെ അദ്ദേഹം ഹൈക്കമാന്‍റിനെ അറിയിച്ചിരുന്നു. രമേശ് ചെന്നിത്തലയുമായും മുകുള്‍ വാസ്നിക്ക് കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് മുകുള്‍ വാസ്നിക്ക് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona