കണ്ണൂർ: വിദ്യാർത്ഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിത്ത കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിലായി. പാനൂർ ഈസ്റ്റ് വള്ള്യായി യുപി സ്കൂൾ പ്രധാന അധ്യാപകൻ വി.പി വിനോദിനെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ടെക്സ്റ്റ് ബുക്ക് വാങ്ങാൻ കുട്ടിയുടെ അമ്മയെ സ്കൂളിൽ വിളിച്ചു വരുത്തിയ ശേഷമായിരുന്നു പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. ഇയാളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.