Asianet News MalayalamAsianet News Malayalam

പാതിരാത്രി വഴിയിലകപ്പെട്ട പെണ്‍കുട്ടികളെ വീട്ടിലെത്തിച്ചു; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് അധ്യാപക ദമ്പതികള്‍

  • മുഖ്യമന്ത്രിയുടെ കടമയ്ക്ക് പുറമെ കേരളത്തിന്റെ രക്ഷകര്‍തൃത്വം കൂടിയാണ് അദ്ദേഹം ഏറ്റെടുത്തതെന്ന് ഇവര്‍ പറഞ്ഞു.
teacher couple thank cm for saving girls stuck at border
Author
Thiruvananthapuram, First Published Mar 30, 2020, 9:49 AM IST

മലപ്പുറം: യാത്രക്കിടെ അര്‍ധരാത്രിയില്‍ വഴിയില്‍ കുടുങ്ങിപ്പോയ 13 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെട്ട സംഘത്തെ സുരക്ഷിതമായി വീട്ടിലെത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് അധ്യാപക ദമ്പതികള്‍. മുഖ്യമന്ത്രിയുടെ ദുപരിതാശ്വാസ നിധിയിലേക്ക് ഇവര്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. 

സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇവര്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്. ആനമങ്ങാട്ടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂടിയായ തൂത ഡിയുഎച്ച്എസ്എസ് അധ്യാപകന്‍ ബാലകൃഷ്ണന്‍, ആനമങ്ങാട് എഎല്‍പി സ്‌കൂള്‍ അധ്യാപിക ഗിരിജ എന്നിവരാണ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്. മുഖ്യമന്ത്രിയുടെ കടമയ്ക്ക് പുറമെ കേരളത്തിന്റെ രക്ഷകര്‍തൃത്വം കൂടിയാണ് അദ്ദേഹം ഏറ്റെടുത്തതെന്ന് ഇവര്‍ കുറിച്ചു. ആദ്യ പ്രളയ ദുരിതാശ്വാസത്തിനായി ഇവര്‍ അരലക്ഷം രൂപയും രണ്ടാം തവണ ഒരു മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിരുന്നു. 

യാത്രക്കിടെ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ വഴിയില്‍ അകപ്പെട്ട ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിലെ ജീവനക്കാരായ 14 പേരടങ്ങുന്ന സംഘത്തെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് സുരക്ഷിതരായി വീട്ടിലെത്തിച്ചത്.

Read More:  യാത്രക്കിടെ ലോക്ക് ഡൗണ്‍; അര്‍ധരാത്രിയില്‍ മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തി, അവര്‍ 14 പേരും വീടുകളിലേക്ക്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios