തിരുവനന്തപുരം: ലക്ഷദ്വീപിൽ കുടുങ്ങിയ ആറ് സ്കൂൾ അധ്യാപകരേയും രണ്ട് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെയും തിരികെ കേരളത്തിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിന് ഡെപ്യൂട്ടേഷനിൽ പോയ ഇവർ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുട‍ർന്ന് ലക്ഷദ്വീപിൽ കുടുങ്ങുകയായിരുന്നു. ഇവരെ തിരിച്ചെത്തിക്കാൻ ലക്ഷദ്വീപ് ഭരണകൂടവുമായി ബന്ധപ്പെട്ട്  കോഴിക്കോട് ജില്ലാ കലക്ടർ തുടർ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.