കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തിരിച്ചിറക്കി. കരിപ്പൂരിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. പുലർച്ചെ 3.40 നായിരുന്നു സംഭവം.

പറന്നുയർന്ന് പത്ത് മിനിറ്റിനുശേഷമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിന്‍റെ ഉള്ളിലെ വായു മർദത്തിൽ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. തുടര്‍ന്ന്, തകരാർ പരിഹരിച്ചശേഷം രാവിലെ 7.41ന് വിമാനം ഷാർജയിലേക്ക് പുറപ്പെട്ടു. 177 പേർ വിമാനത്തിൽ ഉണ്ടായിരുന്നത്.