തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം താപനില രേഖപ്പെടുത്തിയത് കണ്ണൂരിൽ. 37.2 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് കണ്ണൂരില്‍ ഇന്ന് രേഖപ്പെടുത്തിയത്. ശരാശരിയേക്കാൾ 4 ഡിഗ്രി കൂടുതലാണിത്. ആലപ്പുഴ ജില്ലയില്‍ ഇന്ന് 35.8 ഡിഗ്രീ ചൂട് രേഖപ്പെടുത്തി. സാധാരണ അനുഭവപ്പെടുന്നതിലും മൂന്ന് ഡിഗ്രീ അധിക ചൂടാണ് ആലപ്പുഴയില്‍ ഇന്നുണ്ടായത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലും ശരാശരിയിലും രണ്ട് ഡിഗ്രി കൂടുതൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ നാളെ ഒരു ജില്ലയിലും താപനില മുന്നറിയിപ്പില്ല.