തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചൂടിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ ജാഗ്രതാ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇന്ന് ഒരു ജില്ലയിലും താപനില മുന്നറിയിപ്പില്ല. ഇന്നലെ കണ്ണൂരിൽ ആണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. ഉച്ചവെയിൽ കൊളളുന്നത് പരമാവധി ഒഴിവാക്കാനും ആവശ്യത്തിന് വെളളം കുടിക്കാനും നിർദ്ദേശമുണ്ട്. പകൽ ലഹരി പാനീയങ്ങൾ ഒഴിവാക്കാനുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.