ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് പള്ളിയില്‍നിന്ന് ബാങ്കുവിളി കേട്ടപ്പോൾ മേളം നിർത്തുകയും  തൊഴുകയ്യോടെ ബാങ്കുവിളിയെ സ്വീകരിക്കുകയും ചെയ്ത് സപ്താഹ ഘോഷയാത്രയിലെ ജനം

കരുനാ​ഗപ്പള്ളി: മതസൗഹാർദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെ നേർക്കാഴ്ചയായി സപ്താഹ ഘോഷയാത്ര. ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് പള്ളിയില്‍നിന്ന് ബാങ്കുവിളി കേട്ടപ്പോൾ മേളം നിർത്തുകയും തൊഴുകയ്യോടെ ബാങ്കുവിളിയെ സ്വീകരിക്കുകയും ചെയ്ത് സപ്താഹ ഘോഷയാത്രയിലെ ജനം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വെറ്റമുക്ക് മസ്ജിദ് തഖ്‌വയിൽ നോമ്പ് തുറക്കുന്ന ബാങ്കുവിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നുവന്നത്.

പള്ളിയിൽനിന്ന് ബാങ്കുവിളി ഉയർന്നപ്പോൾ വാദ്യമേളങ്ങൾ നിശ്ചലമാക്കി. ചിലർ പള്ളിയിലേക്ക് നോക്കി തൊഴുകയ്യോടെ നടന്നുനീങ്ങി. കേരളത്തിൽ വർഗീയതക്കും വിഭാ​ഗീതയക്കും മണ്ണൊരുക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് തെളിയിക്കുന്നതാണ് വീഡിയോ എന്ന് സോഷ്യൽമീഡിയയിൽ പ്രതികണമുയർന്നു. 

"