കെഎച്ച്ആർഡബ്ല്യുഎസ് അഥവാ കേരള ഹെല്‍ത് റിസര്‍ച്ച് വെൽഫെയര്‍ സൊസൈറ്റിയിലാണ് താല്‍കാലികക്കാരെ സ്ഥിരപ്പെടുത്താൻ ആരോഗ്യവകുപ്പിൽ നീക്കം നടക്കുന്നത്.
തിരുവനന്തപുരം: ആരോഗ്യ വകുപ്പിലും താല്‍ക്കാലികക്കാരെ കൂട്ടമായി സ്ഥിരപ്പെടുത്തുന്നു. ഹെല്‍ത്ത് റിസര്‍ച്ച് വെൽഫെയര്‍ സൊസൈറ്റിക്ക് കീഴിലുള്ള 150ലേറെ താല്‍കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നത്. ഫയലിപ്പോൾ നിയമവകുപ്പിന്‍റെ പരിഗണനയിലാണ്. 10 വര്‍ഷം സര്‍വീസിലുള്ളവരെയാണ് സ്ഥിരപ്പെടുത്തുന്നത് എന്നാണ് വിശദീകരണം.
കെഎച്ച്ആർഡബ്ല്യുഎസ് അഥവാ കേരള ഹെല്‍ത് റിസര്‍ച്ച് വെൽഫെയര്‍ സൊസൈറ്റിയിലാണ് താല്‍കാലികക്കാരെ സ്ഥിരപ്പെടുത്താൻ ആരോഗ്യവകുപ്പിൽ നീക്കം നടക്കുന്നത്. 10 വര്‍ഷമായി ജോലി ചെയ്യുന്ന ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുകളില്‍ ജോലി എടുക്കുന്ന ശുചീകരണ തൊഴിലാളികള്‍, കെഎച്ച്ആർഡബ്ല്യുഎസിന്‍റെ കീഴിലുള്ള നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്മാര്‍ എന്നിവര്‍ സ്ഥിരപ്പെടുത്തുന്നവരില്‍ ഉൾപ്പെടും.
10 വര്‍ഷം സര്‍വീസുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പഠിച്ച ഗവേണിങ് ബോഡി കഴിഞ്ഞ ദിവസം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരപ്പെടുത്താനുള്ളവരുടെ വിവിരങ്ങളടങ്ങിയ ഫയല്‍ ആരോഗ്യവകുപ്പില്‍ നിന്ന് കഴിഞ്ഞ ദിവസം നിയമ വകുപ്പിലേക്ക് പോയത്. ഇടത് തൊഴിലാളി സംഘടനയില്‍ പെട്ടവരാണ് ഇതിലേറെയുമെന്നാണ് ആരോപണം.
