Asianet News MalayalamAsianet News Malayalam

നടക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം; 17 പേര്‍ക്ക് പരിക്ക്

എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. 

ten people injured in firework
Author
kochi, First Published Jan 29, 2020, 9:57 PM IST

കൊച്ചി: തൃപ്പൂണിത്തുറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. പടക്കങ്ങളില്‍ ഒന്ന് ആളുകള്‍ക്ക് ഇടയില്‍ വീണ് പൊട്ടുകയായിരുന്നു. നടക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് വൈകിട്ട് വെടിക്കെട്ട് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റതായാണ് വിവരം. പരിക്കുപറ്റിയവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. സാരമായി പരിക്കേറ്റവരെ കളമശ്ശേരിമെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

 

 

Follow Us:
Download App:
  • android
  • ios