പാലക്കാട്: പാലക്കാട് ഇരട്ടയാലിൽ പത്തു വയസുകാരനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടയാൽ സ്വദേശി രാമചന്ദ്രന്‍റെയും ലതയുടെയും മകനെ ആണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. മരുതറോഡ് എൻഎസ്എസ് സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. കളിക്കുന്നതിനിടെ കയര്‍ കഴുത്തിൽ കുരുങ്ങിയാണ് മരണമെന്നാണ് പ്രാഥമിക വിവരം. 

ഇന്ന് രാവിലെ ആണ് സംഭവം. മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു.