തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലവിലെ ഭരണസമിതിയുടെ കാലാവധി നീട്ടില്ല. പുതിയ ഭരണസമിതി നിലവിൽ വരും. ടികെ ദേവകുമാര്‍ പ്രസിഡന്‍റായേക്കും. ഇതുസംബന്ധിച്ച അന്തിമ തീരുമാനം നാളെ സിപിഎം യോഗത്തിലുണ്ടാകും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതി വരും. ടികെ ദേവകുമാര്‍ പ്രസിഡന്‍റായേക്കും. ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലുണ്ടാകും. വിളപ്പിൽ രാധാകൃഷ്ണൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഐയുടെ പ്രതിനിധിയാകും. നിലവിലെ ബോഡിന്‍റെ കാലാവധി നീട്ടാത്തത് ഗവർണർ ഉടക്കിട്ടേക്കുമെന്ന ഭയത്താൽ നിലവിലെ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി നീട്ടേണ്ടതില്ലെന്നാണ് തീരുമാനം. ഹരിപ്പാട് മുൻ എംഎൽഎ ആയ ടികെ ദേവകുമാര്‍ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. നിലവിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി നീട്ടേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ ധാരണ. ഈ സാഹചര്യത്തിൽ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ ഒഴിയേണ്ടിവരും. ശബരിമല സ്വര്‍ണക്കൊള്ള കേസിന്‍റെ പശ്ചാത്തലത്തിൽ നിലവിലെ ഭരണസമിതിയുടെ കാലാവധി നീട്ടരുതെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. കാലാവധി നീട്ടാനുള്ള ഓഡിനന്‍സിൽ ഒപ്പിട്ടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കാലാവധി നീട്ടേണ്ടതില്ലെന്ന നിര്‍ണായക തീരുമാനമെടുക്കുന്നത്.

YouTube video player