Asianet News MalayalamAsianet News Malayalam

'പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാർ, ക്യാംപ് ഒഴിഞ്ഞാൽ സ്കൂൾ തുറക്കും': വി ശിവൻകുട്ടി

എത്രയും പെട്ടെന്ന് ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ദുരിതമേഖലയിലെ വിദ്യാർത്ഥികൾക്ക് ഓണപരീക്ഷ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 

Textbooks and learning materials are ready  school will open once camp is vacated  V Sivankutty
Author
First Published Aug 18, 2024, 12:22 PM IST | Last Updated Aug 18, 2024, 12:22 PM IST

തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദുരന്തത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

മേപ്പാടി സ്കൂളിലാണ് ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നത്. ഇവിടെ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ എല്ലാം തയ്യാറായിക്കഴിഞ്ഞു. അതുപോലെ സ്കൂളിലേക്ക് ആവശ്യമായ കിറ്റുകളും തയ്യാറായിക്കഴിഞ്ഞു. എത്രയും പെട്ടെന്ന് ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ദുരിതമേഖലയിലെ വിദ്യാർത്ഥികൾക്ക് ഓണപരീക്ഷ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


 

Latest Videos
Follow Us:
Download App:
  • android
  • ios