മലപ്പുറം: രണ്ടത്താണിയില്‍ വസ്ത്രവ്യാപാരസ്ഥാപനം കത്തി നശിച്ചു. മലേഷ്യ ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ് സംശയം. കടയുടെ ഭിത്തി തുരന്ന നിലയിലാണ്.  വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കടയ്ക്ക് തീപിടിച്ചത് എന്നാണ് വിവരം.

ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന വസ്ത്രസ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. തിരൂരില്‍ നിന്നും രണ്ട് അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്‍റേതാണ് വസ്ത്രസ്ഥാപനം. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.