കണ്ണൂർ: തലശേരി ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഓഫീസിനകത്ത് ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തി. നിരവധി രേഖകളും പിടിച്ചെടുത്തു. തീർപ്പാക്കിയ ഫയലുകൾ പോലും മനപ്പൂർവ്വം പൂഴ്ത്തിവച്ചതായി കണ്ടെത്തി. ആർടിഒ ജോയിന്റ് ഡയറക്ടറുടെ കയ്യിൽ നിന്നും കണക്കിൽ പെടാത്ത പണം കിട്ടിയതായും വിവരം ലഭിച്ചു.