കണ്ണൂർ: തലശ്ശേരി സബ്ജയിലിലെ 21 തടവ് പുളളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരോൾ കഴിഞ്ഞ് തിരിച്ചെത്തിയ മുപ്പത് പേരിൽ നടത്തിയ പരിശോധനയിലാണ്  21 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 7007 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6152 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. 5,02719 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇന്ന് കോവിഡ് ബാധിച്ചവരിൽ  717 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

എറണാകുളത്താണ് ഇന്ന് ഏറ്റവുംകൂടുതൽ രോഗികൾ. 977 പേർക്കാണ് രോഗം ബാധിച്ചത്.  എറണാകുളമടക്കം 7 ജില്ലകളിൽ അഞ്ഞൂറിന് മുകളിലാണ് രോഗികൾ. 64,192 സാംപിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതിൽ കുറഞ്ഞു. 10.91 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  7252 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.  29 മരണങ്ങൾ ഇന്ന് സ്ഥിരീകരിച്ചു. ആരിൽനിന്നും രോഗം പകരാവുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുവെന്നും, തദ്ദേശതെരഞ്ഞെടുപ്പിൽ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.