കണ്ണൂർ ചേംബർ ഹാളിൽ, ജനാധിപത്യം മതേതരത്വം രാഷ്ട്രീയ സമകാലിക ഇന്ത്യയിൽ, എന്ന വിഷയത്തിൽ സെമിനാറിൽ തരൂർ പങ്കെടുക്കും

കണ്ണൂ‍ർ: ശശിതരൂർ ഇന്ന് കണ്ണൂർ ജില്ലയിൽ . രാവിലെ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ പാംപ്ലാനിയുമായി അദ്ദേഹത്തിൻറെ വസതിയിൽ കൂടിക്കാഴ്ച നടത്തും.

ശേഷം 11 മണിയോടെ കണ്ണൂർ ചേംബർ ഹാളിൽ, ജനാധിപത്യം മതേതരത്വം രാഷ്ട്രീയ സമകാലിക ഇന്ത്യയിൽ, എന്ന വിഷയത്തിൽ സെമിനാറിൽ പങ്കെടുക്കും. ചേംബർ ഹാളിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ച ഈ പരിപാടി ജവഹർ ലൈബ്രറിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടത്തുമെന്ന് ഡിസിസി അധ്യക്ഷൻ അറിയിച്ചത് വിവാദമായിരുന്നു. ഉച്ചക്ക് ശേഷം മുൻ ഡിസിസി അധ്യക്ഷൻ അന്തരിച്ച സതീശൻ പാച്ചേനിയുടെ വീട് സന്ദർശിക്കും.

ഇന്നലെ മലപ്പുറത്ത് പര്യടനം നടത്തിയ തരൂർ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു

'ഗ്രൂപ്പുണ്ടാക്കാൻ താനില്ല',എയുംഐയും ഒക്കെയുള്ള കോൺഗ്രസിൽ ഇനി വേണ്ടത് യുണൈറ്റഡ് കോൺഗ്രസാണെന്നും ശശി തരൂർ

സമാന്തര പ്രവർത്തനത്തിന് അനുവദിക്കില്ല, കോൺഗ്രസിനെ തകർക്കാനുള്ള നീക്കം വെച്ചുപൊറുപ്പിക്കില്ല: വിഡി സതീശൻ