തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിലിന് ഇനിമുതൽ പണമിടപാട് നടത്താൻ കഴിയും. നടപടി ഗുജറാത്ത് പൊലീസിൽ നിന്നുള്ള നിരദേശ പ്രകാരമെന്ന് ബാങ്ക് അറിയിച്ചു.  

ആലപ്പുഴ: അരിപ്പത്തിരി കച്ചവടക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ചത് ഫെഡറൽ ബാങ്ക് പിൻവലിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിലിന് ഇനിമുതൽ പണമിടപാട് നടത്താൻ കഴിയും. നടപടി ഗുജറാത്ത് പൊലീസിൽ നിന്നുള്ള നിരദേശ പ്രകാരമെന്ന് ബാങ്ക് അറിയിച്ചു. 

ബാങ്ക് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ ഗുജറാത്ത് പൊലീസുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. പൊലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. തുടർന്ന് അക്കൗണ്ട് മരവിപ്പിച്ചത് റദ്ദാക്കാൻ പൊലീസ് ഇമെയിൽ അയക്കുകയായിരുന്നു. ഒരു യുവതി ഗുഗിൾ പേ വഴി അയച്ച 300 രൂപയുടെ പേരിലായിരുന്നു അക്കൗണ്ട് മരവിപ്പിച്ചത്.