കുഞ്ഞിന്‍റെ അനധികൃത കൈമാറ്റ കേസിൽ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെടുകയായിരുന്നു.
കൊച്ചി: എറണാകുളം കളമശ്ശേരിയിലെ അനധികൃത കൈമാറ്റം നടത്തിയ കുഞ്ഞിനെ തൃപ്പൂണിത്തുറ ദമ്പതികൾക്ക് കൈമാറി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി സിഡബ്ല്യുസിയെ ചുമതലപ്പെടുത്തിയിരുന്നു.
കുഞ്ഞിന്‍റെ അനധികൃത കൈമാറ്റ കേസിൽ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെടുകയായിരുന്നു. കുഞ്ഞിന്‍റെ താത്കാലിക സംരക്ഷണം എറ്റെടുക്കാൻ അനുവദിക്കണമെന്ന് കാണിച്ച് ദമ്പതികൾ നൽകിയ ഹർജിയിലായിരുന്നു നിർദ്ദേശം.
