വടക്കൻ പറവൂർ മന്നം സ്വദേശിയായ അഭിനവ്  (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12) എന്നാവരാണ് കാണാതായ കുട്ടികൾ. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 

കൊച്ചി: എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് കാണാതായ മൂന്ന് കുട്ടികളിൽ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ശ്രീവേദയുടെയും അഭിനവിൻ്റേയും മൃതദേഹമാണ് പുഴയിൽ നിന്ന് കണ്ടെത്തിയത്. മുങ്ങൽവിദ​ഗ്ധരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12)നെയാണ് ഇനി കണ്ടെത്താനുള്ളത്. കുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 

'ജീവനായി ഡിവൈഎഫ്ഐ പ്രവർത്തകന്റെ കരൾ', സര്‍ക്കാര്‍ മേഖലയിൽ ആദ്യമായി പ്രത്യേക ശസ്ത്രക്രിയ വിജയം!