Asianet News MalayalamAsianet News Malayalam

ബഫർസോൺ ഇന്ന് സുപ്രീംകോടതിയിൽ; വിധിയിൽ ഇളവ് വേണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ വാദം കേൾക്കും

നിലവിലുള്ള വിധി, കരട് വിജ്ഞാപനത്തിനു ബാധകമാക്കരുതെന്നാണ് കേരളത്തിന്‍റെ ആവശ്യം. മതികെട്ടാൻ ചോലയുടെ കാര്യത്തിൽ അന്തിമ വിജ്ഞാപനവും മറ്റുള്ളവയിൽ കരട് വിജ്ഞാപനവുമാണ് നിലനിൽക്കുന്നത്

 The buffer zone pleas will be heard today in the Supreme Court
Author
First Published Jan 16, 2023, 6:07 AM IST


ദില്ലി: ബഫർസോണുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർസോൺ നിശ്ചയിച്ച കോടതി വിധിയിൽ ഇളവാണ്‌ കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത്.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേരളത്തിന്‍റെ ആവശ്യം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിലവിലുള്ള വിധി,കരട് വിജ്ഞാപനത്തിനു ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. മതികെട്ടാൻ ചോലയുടെ കാര്യത്തിൽ അന്തിമ വിജ്ഞാപനവും മറ്റുള്ളവയിൽ കരട് വിജ്ഞാപനവുമാണ് നിലനിൽക്കുന്നത്.

ജൂണിലെ വിധി പരിഷ്കരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. ഈ വിധി പുറപ്പെടുവിച്ചത് മൂന്നംഗ ബെഞ്ചാണ്.അതുകൊണ്ടു തന്നെ രണ്ടംഗ ബെഞ്ചിന് വിധിയിൽ മാറ്റം വരുത്താനാകുമോ എന്നും ഇന്ന് പരിശോധിക്കും. 

അതേസമയം ബഫർസോൺ വിഷയത്തിൽ ഇടുക്കിയിൽ സ്വീകരിച്ചിരിക്കുന്ന നപടികൾ വിലയിരുത്താനുള്ള യോഗം ഇന്ന് കളക്ടറേറ്റിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ത വഹിക്കും. ജില്ലയിലെ തദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളും സ്വീകരിച്ച നടപടി യോഗത്തിൽ വിശദീകരിക്കും.സർവേ വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്യും

'കർഷകരുടെ ആശങ്ക'; ആയിരങ്ങള്‍ സാക്ഷി, സർക്കാർ വീഴ്ചകളെ അക്കമിട്ട് നിരത്തി ബഫർ സോൺ ജനകീയ വിചാരണ

Follow Us:
Download App:
  • android
  • ios