നാനൂറ്റി തൊണ്ണൂറ്റി മൂന്ന് പട്ടികകളുടെ കാലാവധിയാണ് ഓ​ഗസ്റ്റ് നാലിന് അവസാനിക്കുന്നത്

തിരുവനന്തപുരം:അടുത്തമാസം നാലിന് കാലാവധി തീരുന്ന റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.നാനൂറ്റി തൊണ്ണൂറ്റി മൂന്ന് പട്ടികകളുടെ കാലാവധിയാണ് ഓ​ഗസ്റ്റ് നാലിന് അവസാനിക്കുന്നത്.

സമരം ചെയ്ത ഉദ്യോഗാർത്ഥികൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ഉദ്യോഗാർത്ഥികളെ നോക്കി സർക്കാർ കൊഞ്ഞനം കുത്തുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വനിത സിവിൽ പൊലീസ് റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോ​​ഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുകയാണ്