ബിപിസിഎല്ലാണ് പ്ലാന്റ് നിർമ്മിക്കുന്നത്.
കൊച്ചി: ബ്രഹ്മപുരത്ത് സിഎൻജി പ്ലാന്റ് സ്ഥാപിക്കുമെന്നും മാലിന്യം പ്രകൃതി വാതകമാക്കി മാറ്റുമെന്നും മന്ത്രി എം ബി രാജേഷ്. ബിപിസിഎല്ലാണ് പ്ലാന്റ് നിർമ്മിക്കുന്നത്. സർക്കാരുമായി തത്വത്തിൽ ധാരണയായിട്ടുണ്ട്. ഒരു വർഷത്തിനകം പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വളവും നിർമ്മിക്കും. മാലിന്യ ശേഖരണം തദ്ദേശ സ്ഥാപനങ്ങൾക്ക് തന്നെയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുതൽ മുടക്കും പ്രവർത്തന ചെലവും ബിപിസിഎൽ വഹിക്കും. 90 കോടിയുടെ പ്ലാന്റ് ആണ് നിർമ്മിക്കുന്നത്. വളം സർക്കാർ വിപണിയിലെത്തിക്കും.
'ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാവീഴ്ച, നടപടി സ്വീകരിക്കണം'; ഫയർ ഫോഴ്സ് മേധാവി
കൊച്ചി കോർപ്പറേഷനെതിരെ ഫയർ ഫോഴ്സ് മേധാവി. ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ഫയർ ഫോഴ്സ് മേധാവി ബി. സന്ധ്യ. ദുരന്ത നിവാരണ നിയമപ്രകാരം കോർപ്പറേഷനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സന്ധ്യ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി 2019ലും 2020ലും ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായി.
സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ല. വീഴ്ച ആവർത്തിക്കുന്നതിനാൽ കോർപ്പറേഷനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി. സന്ധ്യ കത്തിൽ ആവശ്യപ്പെട്ടു. ഫയർഫോഴ്സ് മേധാവി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അസ്വാഭാവിക തീപിടിത്തിൽ സമഗ്ര പൊലീസ് അന്വേഷണം വേണമെന്നും.ബ്രഹ്മപുരത്ത് പൊലീസ് നിരീക്ഷണം കർശനമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കേന്ദ്രം വിലക്കി, യുഎഇ സന്ദർശനത്തിന് അനുമതിയില്ല; യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി

