Asianet News MalayalamAsianet News Malayalam

ഇളവില്ല; സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ തുടരാന്‍ തീരുമാനം

പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങൾക്ക് പുറമേ മൈക്രോ കണ്ടെയിൻമെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കർക്കശമാക്കാൻ ചീഫ് സെക്രട്ടറി ജില്ല കളക്ടർമർക്ക് നിർദേശം നൽകി

the complete lockdown will continue in the state on saturday and sunday
Author
Thiruvananthapuram, First Published Jul 21, 2021, 1:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ തുടരും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് നേരത്തെ വിവിധ വിഭാ​ഗങ്ങളായി തിരിച്ച് നൽകിയിരുന്ന നിയന്ത്രണങ്ങളും തുടരുമെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സർക്കാർ തീരുമാനം

പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങൾക്ക് പുറമേ മൈക്രോ കണ്ടെയിൻമെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കർക്കശമാക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വെള്ളിയാഴ്ച മാസ് കൊവിഡ് പരിശോധന നടത്തൻ ആരോ​ഗ്യ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.വെള്ളിയാഴ്ച മൂന്ന് ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം.ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനമോ അതിന് മുകളിലോ ഉള്ള ഇടങ്ങളി‌ലാകും കൂടുതൽ പരിശോധന.

കേരളത്തിൽ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് നൽകിയ ഇളവുകൾ കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ വിമർശനത്തിന് വിധേയമായിരുന്നു.ഇതേത്തുടർന്നാണ് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുന്നത്

Follow Us:
Download App:
  • android
  • ios