Asianet News MalayalamAsianet News Malayalam

തീവ്രവാദത്തിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവ ശ്രമം, പ്രൊഫഷണൽ ക്യാമ്പസുകൾ വേദികളാകുന്നുവെന്നും സിപിഎം

മുസ്ലിംസംഘടനകളിൽ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുസ്ലിം വർ​ഗീയ തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. താലിബാനെ പോലുള്ള സംഘടനകളെ പിന്തുണക്കുന്ന ചർച്ചകളും ഉയരുകയാണ്. മുസ്ലീങ്ങൾക്കെതിരെ ക്രിസ്ത്യൻ വിഭാഗങ്ങളെ തിരിച്ചുവിടാനും ശ്രമങ്ങൾ തുടങ്ങി. ക്രൈസ്തവരിൽ ചെറിയ വിഭാഗത്തിന് മേലുണ്ടായ വർഗീയ സ്വാധീനം ഗൗരവത്തോടെ കാണണമെന്നും സിപിഎം പറയുന്നു.‌

the cpm claims that there is a conscious effort to lure young people into extremist behaviors
Author
Thiruvananthapuram, First Published Sep 17, 2021, 8:27 AM IST

തിരുവനന്തപുരം: തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് സി പി എം. പ്രൊഫഷണൽ ക്യാമ്പസുകളിൽ വിദ്യാർത്ഥിനികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കാനും  ശ്രമം നടക്കുന്നുവെന്നും സിപിഎം. സമ്മേളനങ്ങൾക്കുള്ള ഉദ്ഘാടന കുറിപ്പിലാണ് ഈ പരാമർശം. ഈ വിഷയം വിദ്യാർഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കണമെന്നും കുറിപ്പിൽ നിർദേശമുണ്ട്

മുസ്ലിംസംഘടനകളിൽ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുസ്ലിം വർ​ഗീയ തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. താലിബാനെ പോലുള്ള സംഘടനകളെ പിന്തുണക്കുന്ന ചർച്ചകളും ഉയരുകയാണ്. മുസ്ലീങ്ങൾക്കെതിരെ ക്രിസ്ത്യൻ വിഭാഗങ്ങളെ തിരിച്ചുവിടാനും ശ്രമങ്ങൾ തുടങ്ങി. ക്രൈസ്തവരിൽ ചെറിയ വിഭാഗത്തിന് മേലുണ്ടായ വർഗീയ സ്വാധീനം ഗൗരവത്തോടെ കാണണമെന്നും സിപിഎം പറയുന്നു.‌

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബി ജെ പി വർ​ഗീയത പടർത്തുകയാണ്. ക്ഷേത്ര വിശ്വാസികളെ വർ​ഗീയതക്ക് പിന്നാലെ കൊണ്ടുപോകുന്ന ശ്രമം അവസാനിപ്പിക്കത്തക്ക തരത്തിൽ ഇടപെടൽ നടത്തണം. വിശ്വാസികളെ ബഹുമാനിക്കണമെന്നും സി പി എം നിർദേശിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 
Follow Us:
Download App:
  • android
  • ios