Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കൈയേറ്റം ചെയ്‌തെന്ന് പരാതി

കിണറ്റില്‍ വീണു മരിച്ച ആളുടെ മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ തയാറായില്ലെന്ന് പ്രസിഡന്റ് ആരോപിച്ചു.
 

The doctor was allegedly assaulted by the panchayat president
Author
Kollam, First Published Oct 15, 2021, 10:07 AM IST

കൊല്ലം: ശാസ്താംകോട്ട (sasthamkotta) താലൂക്ക് ആശുപത്രിയിലെ (Taluk hospital) ഡ്യൂട്ടി ഡോക്ടറെ (Doctor) പഞ്ചായത്ത് പ്രസിഡന്റ് (Panchayat president) കയ്യേറ്റം ചെയ്‌തെന്ന് പരാതി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി.  പരിക്കേറ്റന്ന പരാതിയുമായി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടറാണ് മോശമായി പെരുമാറിയതെന്ന് പഞ്ചായത്ത് പ്രസിഡന്റും ആരോപിച്ചു.

മോൻസൻ്റെ തട്ടിപ്പുകൾ അനിത പുല്ലയിലിന് അറിയാമായിരുന്നു; വെളിപ്പെടുത്തലുമായി ഡ്രൈവർ അജി

കിണറ്റില്‍ വീണു മരിച്ച ആളുടെ മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ തയാറായില്ലെന്ന് പ്രസിഡന്റ് ആരോപിച്ചു. ആശുപത്രിയില്‍ എത്തിയ താനടക്കം ഉള്ളവരോട് ഡോക്ടര്‍ മോശമായി പെരുമാറുകയാണ് ഉണ്ടായതെന്നും പ്രസിഡന്റ് ശ്രീകുമാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രി ഒപി കെജിഎംഒഎ ബഹിഷ്‌കരിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഓർത്തഡോക്സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ, ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ; സ്ഥാനാരോഹണ ചടങ്ങ് പുരോഗമിക്കുന്നു

ലൈക്കടിപ്പിച്ച് പണം തട്ടി! ബോവിനി ആപ്പ് തട്ടിയത് ലക്ഷങ്ങള്‍; തട്ടിപ്പിനിരയായവരിൽ കൂടുതലും വിദ്യാര്‍ത്ഥികൾ
 

Follow Us:
Download App:
  • android
  • ios