Asianet News MalayalamAsianet News Malayalam

Kerala Rains| മഹാത്മാഗാന്ധി സർവ്വകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റി

പുതുക്കിയ തീയതി പിന്നീട്  അറിയിക്കും...

The examinations scheduled to be conducted by Mahatma Gandhi University have been postponed
Author
Kottayam, First Published Oct 18, 2021, 10:52 PM IST

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല (Mahatma Gandhi University) ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും (Exam) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്  അറിയിക്കും. മഴക്കെടുതി (Heavy Rain) കാരണം എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഈ മാസം 20, 22 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്റ്റർ ബി ടെക്, ബി ആർക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകളാണ് ഈ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്നത്. മധ്യകേരളത്തിൽ ശക്തമായ മഴയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. 

അതേസമയം മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു. ഒക്ടോബർ 21 (വ്യാഴം), ഒക്ടോബർ 23 (ശനി) ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബർ 23-ന് നടത്താനിരുന്ന പി.എസ്.സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവച്ചത്. അതേസമയം ഒക്ടോബർ 30-ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടത്തും. 

Follow Us:
Download App:
  • android
  • ios