Asianet News MalayalamAsianet News Malayalam

ലഗേജിൽ ബോംബുണ്ട്; നെടുമ്പാശ്ശേരിയിൽ ആഫ്രിക്കയിലെ ബിസിനസുകാരൻ്റെ തമാശയിൽ കുഴങ്ങി അധികൃതർ, വിമാനം വൈകി

ല​ഗേജിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു ഇയാൾ. ഇതോടെ പൊലീസും സുരക്ഷാ ഉദ്യോ​ഗസ്ഥരും പരിശോധന ആരംഭിച്ചു. തുടർന്ന് പുലർച്ചെ 2.10ന് പോകേണ്ടിയിരുന്ന വിമാനം 4.30 ന് മാത്രമാണ് പുറപ്പെട്ടത്. 

The flight was delayed for two hours at Nedumbassery after the passenger joked that there was a bomb in the luggage
Author
First Published Aug 7, 2024, 7:36 AM IST | Last Updated Aug 7, 2024, 10:12 AM IST

കൊച്ചി: ലഗേജിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ടത് രണ്ട് മണിക്കൂർ വൈകി. കൊച്ചി വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് യാത്രക്കാരെയും സുരക്ഷാ ജീവനക്കാരെയുമെല്ലാം വട്ടം ചുറ്റിച്ചത്. തായ് എയർലൈൻസിൽ തായ്‍ലൻഡിലേക്ക് പോകാനാണ് പ്രശാന്തും ഭാര്യയും മകനും എത്തിയത്. മറ്റ് നാലു പേരുകൂടി ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. ബാഗിലെന്തുണ്ടെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ഇഷ്ടപ്പെടാതെ വന്നപ്പോഴാണ് പ്രശാന്ത് ബോംബാണ് ബാഗിലെന്ന് പറഞ്ഞത്. 

ബോംബെന്ന് പ്രശാന്ത് ആവർത്തിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ വിവരം റിപ്പോർട്ട് ചെയ്തു. ബാഗ് തുറന്ന് പരിശോധന നടത്തിയ ശേഷമാണ് വിമാനം യാത്ര പുറപ്പെട്ടത്. ഒരേ ടിക്കറ്റായതിനാൽ വിമാനത്തിനകത്ത് കയറ്റിയ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് നാല് പേരുടെ ലഗേജുകൾ കൂടി വിമാനത്തിൽ നിന്നിറക്കി വീണ്ടും പരിശോധിച്ചു. ഇതോടെ പുലർച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം പുറപ്പെട്ടത് 4.30 നാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നെടുമ്പാശ്ശേരി പൊലീസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു. 
 

മറ്റു രാജ്യങ്ങൾ കൈവിട്ടു; ഷെയ്ഖ് ഹസീനയെ കൈവിടാതെ ഇന്ത്യ, സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios