കൊച്ചി: മുൻ കൊച്ചി മേയർ കെ കെ സോമസുന്ദരപ്പണിക്കർ നിര്യാതനായി. 82 വയസായിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 

1992-93, 1995-2000 എന്നീ വർഷങ്ങളിൽ കൊച്ചി മേയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽകാലം കൊച്ചി മേയറായിരുന്ന ആളാണ് കെ കെ സോമസുന്ദരപ്പണിക്കർ. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഇടപ്പള്ളിയിലെ ശ്മശാനത്തിൽ വച്ച് നടക്കും.