ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുള്ള പൂട്ടിയ ഓട്ടുകമ്പനി വളപ്പിലാണ്  തീപിടുത്തം. 

കോഴിക്കോട്: കോഴിക്കോട് പൂവ്വാട്ടുപറമ്പിൽ ഓടു കമ്പനിയിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു കമ്പനിക്കടുത്തുള്ള മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുള്ള പൂട്ടിയ ഓട്ടുകമ്പനി വളപ്പിലാണ് തീപിടുത്തം. ഇവിടെ വലിയ രീതിയിൽ പ്ലാസ്റ്റിക് മാലിന്യമുണ്ടായിരുന്നു. വെള്ളിമാടുകുന്ന് നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. പഞ്ചായത്ത് ശേഖരിച്ച ശേഷം ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യം ആണെന്ന് നാട്ടുകാർ പറഞ്ഞു.

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News