Asianet News MalayalamAsianet News Malayalam

'ഗവർണർ പല നേതാക്കളെയും മതമേധാവികളെയും പോയി കണ്ടിട്ടുണ്ട്,കൊളോണിയൽ ശൈലി ഗവർണർ തുടരണമെന്ന് പറയുന്നതെന്തിന്?'

എന്ത് ചെയ്താലും കുറ്റം.ഗവർണർ സർക്കാരിന്‍റെ കണ്ണിലെ കരട്.ഗവർണർക്കെതിരായ വധശ്രമത്തിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍.
 

 The governor has gone and met many leaders and religious leaders, why say the governor should continue the colonial style?'
Author
First Published Sep 18, 2022, 5:26 PM IST

കണ്ണൂര്‍:ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്തിനെ സന്ദര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്.കേരളത്തിലെ ഗവർണർ പല നേതാക്കളെയും മതമേധാവികളെയുമൊക്കെ പോയി കണ്ടിട്ടുണ്ട്..കൊളോണിയൽ ശൈലി ഗവർണർ തുടരണമെന്ന് പറയുന്നതെന്തിന്?എന്ത് ചെയ്താലും കുറ്റം.ഗവർണർ സർക്കാരിന്‍റെ  കണ്ണിലെ കരടാണ്.ഗവർണർക്കെതിരായ വധശ്രമത്തിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്.ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല.
ഗവർണർ പരാതി കൊടുക്കേണ്ട ആവശ്യമില്ല. സ്വയം കേസെടുക്കണം.ഗവര്‍ണറെ  അപായപ്പെടുത്താൻ ശ്രമിക്കുന്നതിൽ സംസ്ഥാന സർക്കാരിന് മൗനാനുവാദം ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാൻ.ഗവർണർ ബില്ല് ഒപ്പിടില്ലെന്ന് എവിടെയും പറഞ്ഞത് താൻ കണ്ടിട്ടില്ല. സിപിഎം പാർട്ടി സെക്രട്ടറിക്കും കുറച്ച് സംയമനമാകാമെന്നും വി മുരളീധരന്‍ പറഞ്ഞു.

'മോഹന്‍ ഭാഗവതിനെ ഗവര്‍ണര്‍ സന്ദര്‍ശിച്ചത് എല്ലാപ്രോട്ടോക്കോളും ലംഘിച്ച്,ഗവർണർ ആര്‍എസ്എസുകാരനാണ്' എംവി ജയരാജന്‍

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചത്  എല്ലാ പ്രോട്ടോക്കോളും ലംഘിച്ചാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ കുറ്റപ്പെടുത്തി.പ്രാദേശിക RSS നേതാവിൻ്റെ വീട്ടിലായിരുന്നു സന്ദര്‍ശനം.  .ചരിത്ര കോൺഗ്രസിലും പ്രോട്ടോക്കോൾ ലംഘിച്ചത് ഗവർണർ തന്നെയാണ്.ചരിത്ര കോൺഗ്രസിൽ ന്യൂനപക്ഷത്തിനെതിരെ സംസാരിച്ചയാളാണ് ഗവര്‍ണര്‍. ന്യൂനപക്ഷങ്ങൾക്കെതിരെ സംസാരിക്കുന്ന മോഹൻ ഭാഗവതിനെയാണ് ഗവര്‍ണര്‍ കണ്ടത്.ഗവർണർ RSSകാരനാണ്.ഗവർണർക്ക് നല്ലത് മോഹൻ ഭാഗവതിൻ്റെ ഉപമേധാവിയായി പ്രവർത്തിക്കുന്നതാണ് .RSS മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവർണറുടെ നയം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു

ആർ.എസ്സ്.എസ്സ് തിരക്കഥയുടെ ഭാഗമായി സംസ്ഥാന സർക്കാരിനെതിരെ വ്യാജാരോപണങ്ങളൂന്നയിച്ച് കൊണ്ടിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ചെയ്തികളോട് നിസ്സംഗതയും മമതയും പുലർത്തുന്ന പ്രതിപക്ഷ നിലപാട് ആത്മഹത്യാപരമാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൽ വഹാബ് കുറ്റപ്പെടുത്തി.. ഭരണഘടനാ പദവിയെ അപകീർത്തിപ്പെടുത്തുകയാണ് ഗവർണർ ചെയ്യുന്നത്.ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടാൻ പ്രതിപക്ഷവും ബാദ്ധ്യസ്ഥരാണ്. രാഷട്രീയ സേവകരായ ഗവർണർമാരെ ഉപയോഗിച്ച് കൊണ്ട് ബിജെപിയിതര സർക്കാരുകളെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നയത്തെ തുറന്നെതിർക്കാൻ പ്രതിപക്ഷം മുന്നോട്ട് വരാത്തതിനെ ഇടത് പക്ഷ വിരോധമെന്നല്ല, ഭീരുത്വമെന്നാണ് വിളിക്കേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു

'ഗവര്‍ണറുടെ പ്രകോപനം സഹിക്കാവുന്നതിലും അപ്പുറം', മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് ബാലന്‍

Follow Us:
Download App:
  • android
  • ios