മലയൻകീഴ് മുൻ എസ് എച്ച് ഒ സൈജു  ജിഡി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയെന്ന് ക്രൈം ബ്രാ‌ഞ്ചും കോടതിയെ അറിയിച്ചിരുന്നു

കൊച്ചി: ബലാത്സംഗ കേസിൽ വ്യാജ രേഖ ഹാജരാക്കി മുൻകൂർ ജാമ്യം നേടിയ മലയൻകീഴ് മുൻ എസ് എച്ച് ഒ, എവി സൈജുവിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യം റദ്ദാക്കിയത്. ബലാത്സംഗ കേസിലെ പരാതിക്കാരിയായ ഡോക്ടറുടെ ഹർജിയിലാണ് നടപടി. സൈജു ജിഡി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയെന്ന് ക്രൈം ബ്രാ‌ഞ്ചും കോടതിയെ അറിയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡോക്ടർക്കെതിരെ താൻ നേരത്തെ പരാതി നൽകിയെന്നതിന്‍റെ രേഖയാണ് സ്റ്റേഷനിൽ വ്യാജമായി തിരുകി കയ്റ്റിയത്. മുൻ വൈരാഗ്യമാണ് ബലാത്സംഗ പരാതിക്ക് പിന്നിൽ എന്ന് വരുത്തുന്നതിനായിരുന്നു ഇത്. വിവാഹ വാഗ്ദാനം നൽകിയും ഭീഷണിപ്പെടുത്തിയും സൈജു ബലാത്സംഗം ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതി.

കടം തീര്‍ക്കാൻ പൊലീസിന് പണമില്ല, ആവശ്യം തള്ളി, വിമര്‍ശനവുമായി ധനവകുപ്പ്; അനുവദിച്ചത് 26 കോടി മാത്രം


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews