Asianet News MalayalamAsianet News Malayalam

Bar Council Scam : കേരള ബാർ കൗൺസിൽ അഴിമതി; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ഒരുമാസത്തിനകം കേസ് കൈമാറണം

 അഡ്വക്കേറ്റ് വെൽഫെയർ ഫണ്ടിൽ ഏഴുകോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നായിരുന്നു ഹർജി. 

The High Court has ordered a CBI probe into the Kerala Bar Council scam
Author
Kochi, First Published Dec 23, 2021, 11:35 AM IST

കൊച്ചി: കേരള ബാർ കൗൺസിൽ ( Bar Council Of Kerala ) അഴിമതിയിൽ സിബിഐ ( CBI ) അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി ( High Court ) . തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്‍റായിരുന്ന സിജി അരുൺ നൽകിയ ഹർജിയിൽ ജസ്റ്റിസ് സുനിൽ തോമസിന്‍റേതാണ് ഉത്തരവ്. വിജിലൻസ് അന്വേഷിക്കുന്ന കേസ് ഒരുമാസത്തിനകം സിബിഐയ്ക്ക് കൈമാറണമെന്ന് ഡിജിപിയ്ക്ക് കോടതി നിർദ്ദേശം നൽകി.  

2009 മുതൽ 2013 വരെയുള്ള കാലയളവിനിടെ  അഡ്വക്കറ്റ് ഫെൽഫെയർ ഫണ്ടിൽ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹർജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ  അഡ്വക്കറ്റ് വെൽഫെയർ സ്റ്റാമ്പ് അടിച്ച്  അഴിമതി നടത്തിയതയായും ആരോപണമുണ്ട്. കേസിൽ വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ബാർ കൗൺസിലിലെ അക്കൗണ്ടന്‍റ് ചന്ദ്രൻ, സാബു സക്കറിയ, തമിൾനാട് സ്വദേശി മുത്തു എന്നിവരെ നേരത്തെ  അറസ്റ്റ് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios