Asianet News MalayalamAsianet News Malayalam

കിം പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

സി ബി എസ് ഇ സ്കൂള്‍ മാനേജ്മെന്‍റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പരീക്ഷാഫലവും റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തരുതെന്ന് കോടതി നിർദേശിച്ചു

the highcourt has stayed the publication of the engineering entrance result
Author
Kochi, First Published Aug 3, 2021, 12:25 PM IST

കൊച്ചി: കേരള എൻജിനിയറിം​ഗ്, ആർക്കിടെക്ച്ചർ, മെഡിക്കൽ പ്രവേശന പരീക്ഷകളുടെ (കിം) ഫലം പ്രസിദ്ധീകരിക്കുന്നത് ഇടക്കാലത്തേക്ക് തടഞ്ഞു. പ്രവേശന പരീക്ഷ ഫലത്തിന്റെ മാത്രം അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കണമെന്ന് ആവശ്യപ്പെട്ട് സി ബി എസ് ഇ മാനേജ്മെന്റ് അസോസിയേഷനും വിദ്യാർഥികളും നൽകിയ ഹർജിയിലാണ് നടപടി. 

ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കരുത്. കൊവിഡ് ആയതിനാൽ സി ബി എസ് ഇ , ഐ എസ് ഇ ബോർഡുകൾ വാർഷിക പരീക്ഷ നടത്തിയിട്ടില്ല. അതിനാൽ പ്ലസ് ടു മാർക്ക് കൂടി പരി​ഗണിച്ച് റാങ്ക് പട്ടിക തയാറാക്കിയാൽ അത് ഒരു വിഭാ​ഗം കുട്ടികളോടുള്ള അനീതിയാകുമെന്നായിരുന്നു വാദം.

വ്യാഴാഴ്ചയാണ് പരീക്ഷ തുടങ്ങുന്നത്. ഇനി കോടതി നിർദേശ പ്രകാരം മാത്രമേ കിം പരീക്ഷയുടെ ഫംല പ്രസിദ്ധീകരിക്കാനാകു

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 
Follow Us:
Download App:
  • android
  • ios