നടൻ മാത്യുവിന്‍റെ പിതാവ് ബിജുവിന്‍റെ പിതൃസഹോദര പുത്രന്‍റെ ഭാര്യയാണ് മരിച്ച റിട്ട അധ്യാപിക ബീന. 

കൊച്ചി: എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മരണാന്തര ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്.


അപകടത്തില്‍ ബീനയുടെ ഭർത്താവ് സാജു, ബന്ധുക്കളായ തുരുത്തിയിൽ ബിജു, ഭാര്യ സൂസൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. യുവനടൻ മാത്യുവിന്‍റെ മാതാപിതാക്കളാണ് ബിജുവും സൂസനും. മാത്യുവിന്‍റെ ജേഷ്ഠനാണ് ജീപ്പ് ഓടിച്ചത്. ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മാത്യുവിന്‍റെ പിതാവ് ബിജുവിന്‍റെ പിതൃസഹോദര പുത്രന്‍റെ ഭാര്യയാണ് മരിച്ച റിട്ട അധ്യാപിക ബീന. 

അടുത്ത അഞ്ച് ദിവസവും മഴ തന്നെ! കൂടുതൽ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്, പുതുക്കിയ മഴ സാധ്യത പ്രവചനമിങ്ങനെ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates