കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് പോത്തുകളെയും മൂരികളെയും കവരുകയായിരുന്നു. ലോറിയിൽ 50 പോത്തുകളും 27മൂരികളുമാണ് ഉണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇവർ തട്ടിയെടുത്തത്. 

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയ പാതയിൽ ലോറി തടഞ്ഞ് പോത്തുകളെ കവർന്ന സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീർ (31), ഷമീർ (35) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് പോത്തുകളെയും മൂരികളെയും കവരുകയായിരുന്നു. ലോറിയിൽ 50 പോത്തുകളും 27മൂരികളുമാണ് ഉണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇവർ തട്ടിയെടുത്തത്. 

ഇന്നലെ രാവിലെയായിരുന്നു സംഭവം. ലോറി തടഞ്ഞ് പോത്തുകളെയെല്ലാം ഇറക്കുകയായിരുന്നു. ലോറി തടഞ്ഞ സംഘം പോത്തുകളെയും മൂരികളെയും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിയ ശേഷം വാഹനം ദേശീയപാതയിൽ ഉപേക്ഷിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ട് ആന്ധ്രക്കാരെ കാറിൽ കയറ്റി നഗരത്തിലൂടെ കൊണ്ടുപോയ ശേഷം പിന്നീട് റോഡിലും ഉപേക്ഷിച്ചു. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണത്തിനൊടുവിലാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. 

ഒരു വിദ്യാർത്ഥി പോലുമില്ലാതെ 89 സർക്കാർ സ്കൂളുകൾ, സ്കൂളുകൾ ലയിപ്പിക്കാനുള്ള നീക്കവുമായി ഹിമാചൽപ്രദേശ്

https://www.youtube.com/watch?v=Ko18SgceYX8