Asianet News MalayalamAsianet News Malayalam

മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; അമ്മയ്ക്ക് നഗരസഭയില്‍ ജോലിയായി, മേയര്‍ അറിയിപ്പ് നല്‍കി

ശുചീകരണ വിഭാഗത്തിലാണ് ജോലി ലഭിച്ചിരിക്കുന്നത്. ജോലി നല്‍കിയതായുള്ള അറിയിപ്പ് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ യുവതിക്ക് കൈമാറി.
 

the mother who gave four children to council for child welfare got job
Author
Thiruvananthapuram, First Published Dec 3, 2019, 12:32 PM IST

തിരുവനന്തപുരം: ദാരിദ്ര്യം മൂലം നാല് കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭയില്‍ താല്‍ക്കാലിക ജോലി ലഭിച്ചു. ശുചീകരണ വിഭാഗത്തിലാണ് ജോലി ലഭിച്ചിരിക്കുന്നത്. ജോലി നല്‍കിയതായുള്ള അറിയിപ്പ് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ യുവതിക്ക് കൈമാറി.

ഇന്നലെയാണ് യുവതിയുടെയും ആറ് മക്കളുടെയും ദുരിതജീവിതം മാധ്യമവാര്‍ത്തയിലൂടെ പുറംലോകമറിഞ്ഞത്. തുടര്‍ന്നാണ്, യുവതിക്ക് നഗരസഭയില്‍ ജോലി നല്‍കാമെന്ന് മേയര്‍ വാഗ്‍ദാനം ചെയ്തത്. യുവതിക്കും കുടുംബത്തിനും താമസിക്കാന്‍ നഗരസഭയുടെ ഫ്ലാറ്റുകളിലൊന്ന് നല്‍കാമെന്നും മേയര്‍ പറഞ്ഞിരുന്നു.

അതേസമയം, പട്ടിണികാരണം അമ്മ നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം കേരളത്തിന് ലജ്ജാകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരം വേദനാജനകമായ വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് ഇനി ഉണ്ടാകാതിരിക്കട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു. 

Read Also: 'കൈതമുക്ക് സംഭവം കേരളത്തിന് ലജ്ജാകരം'; ഇനി ഉണ്ടാകാതിരിക്കണമെന്ന് സ്പീക്കര്‍

സംഭവം നേരത്തെ കണ്ടെത്തേണ്ടിയിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ സമഗ്രമായ പരിശോധനയും അന്വേഷണവും വേണം. സര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Read Also: 'നേരത്തേ കണ്ടെത്തേണ്ടിയിരുന്നു'; കുട്ടികളെ ശിശുക്ഷേമ സമിതിക്ക് നല്‍കിയ സംഭവം ഗൗരവമുള്ളതെന്ന് മന്ത്രി

Follow Us:
Download App:
  • android
  • ios