Asianet News MalayalamAsianet News Malayalam

യുവ ഡോക്ടറുടെ കൊലപാതകം; വിവാദം കത്തുന്നു, കേരളത്തിലും യുവ ഡോക്ടർമാർ നാളെ സമരത്തിന്, കരിദിനം ആചരിക്കും

നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ചാണ് ഡോക്ടർമാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്. 

The murder of the young doctor; Controversy is burning, young doctors in Kerala too will strike tomorrow
Author
First Published Aug 15, 2024, 2:45 PM IST | Last Updated Aug 15, 2024, 4:06 PM IST

തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി, സീനിയർ റസിഡന്റ് ഡോക്ടർമാർ നാളെ പണിമുടക്ക് പ്രഖ്യാപിച്ചു. ഒപി വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക, കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുക, ഉത്തരവാദികളായ അധികൃതരുടെ രാജി എന്നിവയാണ് ആവശ്യങ്ങൾ. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ അറിയിച്ചു. 

ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാരും നാളെ സമരത്തിൻ്റെ ഭാഗമാകും. ഇതിനോടനുബന്ധിച്ച് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. അക്രമത്തെ അപലപിച്ച് ഐഎംഎയും രം​ഗത്തെത്തി. അധികൃതരുടെ ആവ‍‍ർത്തിച്ചുള്ള അനാസ്ഥ കാരണമാണ് അക്രമമുണ്ടായത്. സിബിഐ അന്വേഷണം നടക്കുന്നതിനിടെ ഡോക്ട‍ർമാരടക്കം ആക്രമിക്കപ്പെട്ടു. ക്രമസമാധാനം തക‍ർന്നതിന്റെ വ്യക്തമായ തെളിവാണിത്. അടിയന്തര യോ​ഗം ചേർന്ന് ഐഎംഎ തുടർ സമര പരിപാടികൾ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. 

2015ൽ കൈക്കൂലിയായി വാങ്ങിയത് 7500 രൂപ, 68ാം വയസിൽ ജയിലിലേക്ക് മുൻ സർക്കാർ ഉദ്യോഗസ്ഥൻ, തടവും പിഴയും ശിക്ഷ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios