വീരവേൽ എന്ന തൊഴിലാളിയുടെ വയറിലും തുടയിലും വെടിയേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

തിരുവനന്തപുരം: മത്സ്യത്തൊഴിലാളിക്ക് നാവികസേനയുടെ വെടിയേറ്റു. തെക്കൻ മാന്നാർ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം. നേവി ഉദ്യോഗസ്ഥർ ബോട്ട് നിർത്താൻ ആവശ്യപ്പെട്ടു, തൊഴിലാളികൾ നിർത്താതെ പോയി. തുടർന്ന് നാവികസേനാംഗങ്ങൾ ബോട്ടിനുനേരെ നിറയൊഴിച്ചു. വീരവേൽ എന്ന തൊഴിലാളിയുടെ വയറിലും തുടയിലും വെടിയേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ് മയിലാടുതുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു. വെടിയേറ്റ മത്സ്യത്തൊഴിലാളി രാമനാഥപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജയലളിതയ്ക്ക് മതിയായ ചികിത്സ കിട്ടിയോ?അവസാനകാലത്തെ അസ്വസ്ഥമായ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍