ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി വി.ടി. സൂരജാണ്. 30 വയസാണ് സൂരജിന്. സൂരജിന് ഇത് നിയമസഭയിലേക്കുള്ള കന്നിയങ്കം കൂടിയാണ്.

കോഴിക്കോട് ജില്ലയിലെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ത്ഥി എലത്തൂരിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ. ശശീന്ദ്രനാണ്. 80 വയസാണ് ശശീന്ദ്രന്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി വി.ടി. സൂരജാണ്. 30 വയസാണ് സൂരജിന്. സൂരജിന് ഇത് നിയമസഭയിലേക്കുള്ള കന്നിയങ്കം കൂടിയാണ്.

Add Asianetnews as a Preferred SourcegooglePreferred

32 വയസ്സുള്ള കെ. എം അഭിജിത്ത്‌ നാദാപുരത്തും 34-കാരി ഫാത്തിമ തഹിലിയ പേരാമ്പ്രയിലും യുഡിഎഫ് സ്ഥാനാർഥികളാണ്. എൻ.ഡി.എ.യിലെ നവ്യാ ഹരിദാസ് (41), ടി. രെനീഷ് (39), വിദ്യാ ബാലകൃഷ്ണൻ (41) തുടങ്ങിയവരും ഇത്തവണത്തെ പോരിനുണ്ട്.

കോഴിക്കോട് നോർത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രന് വയസ് 78. കുന്ദമംഗലത്തെ എൽഡിഎഫ് സ്ഥാനാർഥി 77-കാരനായ പി.ടി.എ റഹീമാണ്. 75- കാരനായ ടി. പി രാമകൃഷ്ണനും (എൽ.ഡി.എഫ്.-പേരാമ്പ്ര), 74-കാരനായ കെ. ദാസനും (എൽ.ഡി.എഫ്.-കൊയിലാണ്ടി) വാശിയേറിയ പോരാട്ടം കാഴ്ച വെയ്ക്കാനുണ്ടാകും.