കോലഞ്ചേരി പൂതൃക്കയിലെ ഹോളോ ബ്രിക്സ് കമ്പനിയിൽ ആണ് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി മണലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി മണലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. കോലഞ്ചേരി പൂതൃക്കയിലെ ഹോളോ ബ്രിക്സ് കമ്പനിയിൽ ആണ് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി മണലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. അസം സ്വദേശി രാജാദാസ് ആണ് കൊല്ലപ്പെട്ടത്. പ്രതി ബംഗാളിലെ മുർഷിദാബാദ് സ്വദേശി ദിപെൻ കുമാർ ദാസ് ഒളിവിൽ എന്ന് പോലീസ്

Add Asianetnews as a Preferred SourcegooglePreferred

രാവിലെയാണ് മൃതദേ​ഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. അന്വേഷണവും തുടങ്ങിയിട്ടുണ്ട്