തരൂരിന്റെ പ്രസ്താവന തള്ളാൻ പോലും കോൺ​ഗ്രസ് തയ്യാറായില്ലെന്നും ഇ പി ജയരാജൻ വിമർശിച്ചു. 

തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വിശാല നിലപാടിന്റെ ഭാ​ഗമായാണ് പലസ്തീൻ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. ലീ​ഗ് പങ്കെടുക്കണം എന്നാണ് സിപിഎം ആ​ഗ്രഹിച്ചത്. തരൂരിന്റെ പ്രസ്താവന തള്ളാൻ പോലും കോൺ​ഗ്രസ് തയ്യാറായില്ലെന്നും ഇ പി ജയരാജൻ വിമർശിച്ചു. തരൂരിനെ തിരുത്താത്ത കോൺ​ഗ്രസിന്റെ നിലപാട് ലീ​ഗ് തിരിച്ചറിയട്ടെ എന്നും ജയരാജൻ പറഞ്ഞു.

അതേ സമയം, സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് മുസ്ലീം ലീഗിനെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് മോശം പ്രതികരണങ്ങള്‍ നടത്തിയെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. വിഷയത്തില്‍ മോശമായ പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായത്. കോണ്‍ഗ്രസിന്‍റെ സമ്മര്‍ദത്തിന് വഴങ്ങിയാണോ സെമിനാറില്‍ നിന്ന് പിന്‍മാറിയതെന്ന് വ്യക്തമാക്കേണ്ടത് ലീഗ് നേതൃത്വമാണെന്നും പി രാജീവ് പറഞ്ഞു.

പൊതുവിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കണമെന്ന ലീഗിന്‍റെ തോന്നല്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ക്ഷണം നിരസിച്ചുവെന്നതിൽ യുക്തിയില്ലെന്ന് സിപിഎം നേതാവ് പി മോഹനനും പ്രതികരിച്ചു. സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ പി രാജീവിന്‍റെ പ്രതികരണം. 

സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാര്‍; ക്ഷണം നിരസിച്ച് ലീഗ്, പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്