എലികളെ പിടിച്ചത് പോലെ പിടിച്ചു കുത്തി. മകളുടെ കൈയിലും ലാത്തി കൊണ്ട് അടിച്ചു. അസുഖം ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമാക്കിയില്ലെന്നും എസ് എച്ച് ഒ കെ വി സുമേഷിനെതിരെ ഇന്ന് പരാതി നൽകുമെന്നും രോഹിണി പറഞ്ഞു.  

കണ്ണൂർ: ധർമ്മടം സ്റ്റേഷനിൽ മദ്യലഹരിയിൽ പരാക്രമം കാട്ടിയ എസ് എച്ച് ഒക്കെതിരെ ഗുരുതര ആരോപണവുമായി സുനിലിന്റെ അമ്മ രോഹിണി. പൊലീസ് ഉദ്യോഗസ്ഥൻ ലാത്തി കൊണ്ട് പുറത്ത് കുത്തിയെന്ന് രോഹിണി പറഞ്ഞു. എലികളെ പിടിച്ചത് പോലെ പിടിച്ചു കുത്തി. മകളുടെ കൈയിലും ലാത്തി കൊണ്ട് അടിച്ചു. അസുഖം ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമാക്കിയില്ലെന്നും എസ് എച്ച് ഒ കെ വി സുമേഷിനെതിരെ ഇന്ന് പരാതി നൽകുമെന്നും രോഹിണി പറഞ്ഞു. 

അതേസമയം, സംഭവത്തിൽ എസ്എച്ച്ഒ സ്മിതേഷിനെതിരെ കേസ് എടുത്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരം ആണ് കേസ്. തടഞ്ഞുവെക്കൽ (ഐപിസി 340), കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കൽ (323), വടി കൊണ്ട് കമ്പി കൊണ്ടോ അടിച്ചു പരികേൾപ്പിക്കൽ (324),നാശനഷ്ടം ഉണ്ടാക്കൽ (427) എന്നി വകുപ്പുകളാണ് ചുമത്തിയത്. അസഭ്യം പറഞ്ഞതിനോ, സ്ത്രീത്വത്തെ അപമാനിച്ചതിനോ കേസില്ല. കസ്റ്റഡിയിലെടുത്ത സുനിൽകുമാർ എ എസ് പി യ്ക്ക് നൽകിയ പരാതിയിലാണ് ധർമ്മടം പൊലീസ് കേസെടുത്തത്.