Asianet News MalayalamAsianet News Malayalam

'ഇന്ത്യ'യെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തം; ശുപാര്‍ശ അംഗീകരിക്കാനാകില്ല: മുഖ്യമന്ത്രി

സംഘപരിവാർ എക്കാലവും ഇന്ത്യ എന്ന ആശയത്തിന് എതിരാണ്. ചരിത്രത്തെ വക്രീകരിക്കാൻ എൻസിഇആർടിയിൽ നിന്നും തുടർച്ചയായി ശ്രമം നടക്കുന്നുണ്ട്. 

the politics behind the exclusion of India is clear sts
Author
First Published Oct 26, 2023, 7:20 PM IST

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശ അം​ഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണെന്നും ഇന്ത്യയെന്ന ആശയം പ്രതിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ സംഘപരിവാറിന് ഭയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഘപരിവാറിന് ഇന്ത്യ എന്ന പദത്തോട് വെറുപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംഘപരിവാർ എക്കാലവും ഇന്ത്യ എന്ന ആശയത്തിന് എതിരാണ്. ചരിത്രത്തെ വക്രീകരിക്കാൻ എൻസിഇആർടിയിൽ നിന്നും തുടർച്ചയായി ശ്രമം നടക്കുന്നുണ്ട്. ഭരണഘടനാവിരുദ്ധമായ നിർദ്ദേശങ്ങൾക്ക് എതിരെ സമൂഹം രംഗത്ത് വരണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios