എംഎം മണിക്കെതിരെ എസ് രാജേന്ദ്രൻ .വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം .തന്നെ പുറത്താക്കാൻ നേതൃത്വം കൊടുത്തത് എംഎം മണി

മൂന്നാര്‍: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം എം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ രംഗത്ത്,വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം ആയിരുന്നു.തന്നെ പുറത്താക്കാൻ നേതൃത്വം കൊടുത്തത് എംഎം മണിയാണ്.പാർട്ടിയുടെ നേതാക്കളുടെ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷണം നടത്തണം.എംഎം മണി ജാതിപേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു.തന്‍റെ കൂടെ നിൽക്കുന്ന ആളുകളെ കള്ളക്കേസിൽ കൊടുക്കാൻ സിപിഎം പ്രാദേശിക ഘടകം ശ്രമിക്കുന്നു.പലരെയും കള്ളക്കേസിൽ കുടുക്കി അകത്താക്കുന്ന സാഹചര്യമുണ്ടായി.ഇതെല്ലാം ജില്ലാ ഘടകത്തിന്റെ കൂടി നേതൃത്വത്തോടെയാണ്.പ്രാദേശിക നേതാവ് കെ വി ശശിയാണ് ഇതിനെല്ലാം പിന്നിൽ..പാർട്ടി പുറത്താക്കിയാലും സിപിഎം വിടുന്നില്ല.സിപിഎം വിടുന്നുവെന്ന പ്രചരണം തെറ്റാണ്. മറ്റു പല പാർട്ടികളിൽ നിന്നും ക്ഷണം ഉണ്ടായി..ഇപ്പോൾ അതൊന്നും സ്വീകരിക്കുന്നില്ല.മെമ്പർഷിപ്പിനായി സംസ്ഥാന കമ്മിറ്റിയെ സമീപിക്കില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.

'സബ് കളക്ടറെ തെമ്മാടി എന്ന് വിളിച്ചത് അതിരുകടന്നു'| S Rajendran against MM Mani

ഇടുക്കിയിൽ എസ് രാജേന്ദ്രന്‍ - സി പി എം പോര് മുറുകുന്നു.

 മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെതിരെ കൂടുതല്‍ വിമര്‍ശനങ്ങളുമായി മൂന്നാറിലെ സി പി എം പ്രാദേശിക നേതൃത്വം രംഗത്തെത്തിയതോടെ പോര് കനക്കുകയാണ്. മുൻ മന്ത്രി എം എം മണിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഏരിയ സെക്രട്ടറി കെ കെ വിജയനാണ് ഇപ്പോൾ എസ് രാജേന്ദ്രനെതിരെ രംഗത്തെത്തിയത്. എം എല്‍ എ ആയിരുന്ന കാലത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മൂന്നാറില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സി പി എം ഏരിയാ സെക്രട്ടറി കെ കെ വിജയന്‍ ആരോപിച്ചു.

നിങ്ങളുടെ ചോറ് തിന്ന് വളര്‍ന്നവന്‍, വെറുതെ വിടരുത്; എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യാന്‍ ആവശ്യപ്പെട്ട് എംഎം മണി