2017 ഏപ്രിൽ 26 ന് കൊട്ടിയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ചായിരുന്നു ദാരുണമായ അപകടം നടന്നത്.
കൂത്തുപറമ്പ്: കണ്ണൂരില്‍ കെഎസ് ആർടിസി ബസിൽ (KSRTC Bus) യാത്ര ചെയ്യവേ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ (Student) തലയറ്റ് വീണ കേസിൽ ബസ് ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ. മുണ്ടയാംപറമ്പ് സ്വദേശി ഇ കെ ജോസഫിനെയാണ് മൂന്ന് മാസം തടവിനും ആറായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് വിധി പുറപ്പെടുവിച്ചത്.
2017 ഏപ്രിൽ 26 ന് കൊട്ടിയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ചായിരുന്നു ദാരുണമായ അപകടം നടന്നത്. ബസിൽ യാത്ര ചെയ്യവേ തമിഴ്നാട് സ്വദേശി സിബി ജയറാമെന്ന പതിമൂന്ന് കാരന്റെ തല പോസ്റ്റിലിടിച്ച് അറ്റ് സമീപത്തെ ഓവുചാലിൽ വീഴുകയായിരുന്നു. തല പുറത്തേക്ക് ഇടാന്‍ വിദ്യാര്‍ത്ഥി ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
