ഇതിന് ശേഷമായിരിക്കും ഹൈക്കോടതിയിലെ നടപടികള്‍ ഉണ്ടാവുക. എം സ്വരാജ് നല്‍കിയ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരായ കെ ബാബുവിന്‍റെ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.     

ദില്ലി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന് മുൻപ് കേൾക്കാമെന്ന് സുപ്രീംകോടതി. എം സ്വരാജ് നല്‍കിയ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരായ കെ ബാബുവിന്‍റെ അപ്പീലാണ് സുപ്രീംകോടതി നിലവിൽ പരിഗണിക്കുന്നത്. സ്വരാജിൻ്റെ ഹര്‍ജിയില്‍ വാദം തുടരുകയാണെന്നും ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും കെ ബാബുവിന്‍റെ അഭിഭാഷകന്‍ ഉന്നയിച്ചപ്പോളാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് ബുധനാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കും. 

അതേസമയം, കെ ബാബുവിനോടും എം സ്വരാജിനോടും വാദങ്ങള്‍ എഴുതി നല്‍കാന്‍ ജസ്റ്റീസുമാരായ അനിരുദ്ധ ബോസ്, സജ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. ഹർജിക്കാരനായ കെ.ബാബുവിനായി അഭിഭാഷകൻ റോമി ചാക്കോ, എം സ്വരാജിനായി അഭിഭാഷകൻ പി.വി ദിനേശ് എന്നിവർ ഹാജരായി. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; എക്സാലോജിക്ക് അന്വേഷണവും ലാവ്ലിന്‍പോലെ ഫ്രീസറിലേക്കെന്ന് കെ. സുധാകരന്‍ എംപി

https://www.youtube.com/watch?v=Ko18SgceYX8