Asianet News MalayalamAsianet News Malayalam

Covid|കൊവിഡിൽ ജാ​ഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; കൊവിൻ പോർട്ടൽ ഉപയോ​ഗം കാര്യക്ഷമമാക്കണം

രാജ്യത്ത് കൊവി‍ഡ് രോ​ഗികളുടെ എണ്ണം കുറയുന്നുണ്ട്. ഇത് ആശ്വാസകരമാണ്. അതേസമയം പല സംസ്ഥാനങ്ങളിലും വാക്സിനേഷനിൽ ഇപ്പോൾ മെല്ലെപ്പോക്കാണ്. ഈ വർഷം കൊണ്ട് ജനസംഖ്യയുടെ പരമാവധിപേരെ ആദ്യ ഡോസ് വാക്സീനെങ്കിലും എടുപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം

the union health minister said that vigilance should be maintained against covid
Author
Delhi, First Published Nov 11, 2021, 12:51 PM IST

ദില്ലി: കൊവിഡ് (covid)അവസാനിച്ചുവെന്ന് കരുതരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി (union health minister)മൻസൂഖ് മാണ്ഡവ്യ. ജില്ലാതലത്തിൽ കൊവിഡുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് കൊവിൻ പോർട്ടൽ ഉപയോഗിക്കണമെന്നും മന്ത്രി. സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം

രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനും വാക്സീനേഷനിൽ സ്വീകരിക്കേണ്ട പുരോ​ഗതിയേയും കുറിച്ച് ചർച്ച ചെയ്യാനാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രി സംസ്ഥാന ആരോ​ഗ്യ മന്ത്രിമാരുടെ യോ​ഗം വിളിച്ചത്

രാജ്യത്ത് കൊവി‍ഡ് രോ​ഗികളുടെ എണ്ണം കുറയുന്നുണ്ട്. ഇത് ആശ്വാസകരമാണ്. അതേസമയം പല സംസ്ഥാനങ്ങളിലും വാക്സിനേഷനിൽ ഇപ്പോൾ മെല്ലെപ്പോക്കാണ്. ഈ വർഷം കൊണ്ട് ജനസംഖ്യയുടെ പരമാവധിപേരെ ആദ്യ ഡോസ് വാക്സീനെങ്കിലും എടുപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം

പല സംസ്ഥാനങ്ങലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിരോധത്തിൽ ഇളവ് വരുത്തരുതെന്നാണ് കേന്ദ്ര നിർദേശം. 
      
Follow Us:
Download App:
  • android
  • ios