രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 

ആലപ്പുഴ:ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പ്രതി ചാടിപ്പോയി. തിരുവനന്തപുരത്ത് നിന്ന് രാമങ്കരി കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്ന പ്രതിയാണ് രക്ഷപ്പെട്ടത്. പത്തനംതിട്ട സ്വദേശിയായ വിഷ്ണു ഉല്ലാസ് ആണ് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്.

ആലപ്പുഴ റെയില്‍വെ സ്റ്റേഷന്‍റെ അകത്തെ ബാത്ത്റൂമില്‍ പോയശേഷം ജനല്‍ വഴി കടന്ന് കളയുകയായിരുന്നു. നാളെ കോടതിയിൽ ഹാജരാക്കേണ്ട മോണക്കേസിലെ പ്രതിയാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; നിർണായക നീക്കവുമായി ഇഡി, ഡയറക്ടര്‍ കെഡി പ്രതാപൻ അറസ്റ്റിൽ


Asianet News Live | Team India Victory Parade | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live